Your Image Description Your Image Description

നെയ്റോബി: വീണ്ടും കെനിയയിലെ സ്കൂളിൽ തീപിടിത്തം. 150 ഓളം വിദ്യാർത്ഥികൾ താമസിക്കുന്ന സെൻട്രൽ മെരുവിലെ എൻജിയ ബോയ്സ് ഹൈസ്‌കൂളിലെ ഡോർമറ്ററിയിലാണ്‌ തീപ്പിടുത്തം ഉണ്ടായത് . അതേസമയം വിദ്യാർഥികൾ ഭക്ഷണ൦ കഴിക്കുന്നതിനിടെയാണ് തീപിടുത്ത൦ ഉണ്ടായത് അതുകൊണ്ട് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല .

ഇതിനു മുമ്പ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി നെയ്‌റി കൗണ്ടിയിലെ ഹിൽസൈഡ് എൻഡരാഷ പ്രൈമറി സ്കൂളിൽ തീപിടിത്തം ഉണ്ടായിരുന്നു. അതിൽ 21 ആൺകുട്ടികളാണ്‌ മരിച്ചത്‌. കൂടാതെ ഐസിയോലോ കൗണ്ടിയിലെ ഗേൾസ് ഹൈസ്‌കൂളിലും തീപിടുത്തം ഉണ്ടായിരുന്നു.

ഇതിനിടെ , കെനിയ റെഡ് ക്രോസ് സ്‌കൂളിലെ വിദ്യാർഥികള്‍ക്കും അധ്യാപകര്‍ക്കും ദുരിതബാധിതരായ കുടുംബങ്ങള്‍ക്കും എല്ലാ സഹായവും നല്‍കുവാൻ ഹെൽപ് ഡെസ്‌ക് ഒരുക്കിയതായി അറിയിച്ചിട്ടുണ്ട് .

സംഭവത്തിൽ പ്രസിഡന്റ് വില്യം റൂതോ അനുശോചനം രേഖപ്പെടുത്തി. പിന്നിലെ ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം എക്സിൽ കുറിച്ചിരുന്നു .

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *