Your Image Description Your Image Description

പോർട്ട്‌ മോറസ്‌ബി : ഞായറാഴ്‌ച ഫ്രാൻസിസ്‌ മാർപ്പാപ്പ തെക്കൻ പസഫിക്‌ രാജ്യമായ പാപ്പുവ ന്യൂ ഗിനിയിൽ വടക്കുപടിഞ്ഞാറൻ തീരത്തുള്ള വനിമോയിലുള്ള ക്രിസ്തുമതവിശ്വാസികളെയും ഒപ്പം അവശ്യ സഹായങ്ങളുമായി ഉൾപ്രദേശത്തുള്ള മിഷണറി പ്രവർത്തകരെയും സന്ദർശിച്ചു. അതേസമയം 35,000 വിശ്വാസികൾ പോർട്ട്‌ മോറസ്‌ബിയിൽ മാർപാപ്പ നേതൃത്വം വഹിച്ച പ്രാർഥനയിൽ പങ്കെടുത്തു. അദ്ദേഹം 12 ദിന സന്ദർശനത്തിന്റെ രണ്ടാംഘട്ടം പൂർത്തിയാക്കിയ ശേഷം കിഴക്കൻ തിമൂറിലേക്ക്‌ തിങ്കളാഴിച്ച തിരിക്കും.

ഓസ്‌ട്രേലിയൻ സൈനികവിമാനത്തിന്റെ സഹായത്തോടെയാണ് വനിമോയിലെത്തിയ മാർപാപ്പ, അർജന്റീനയിൽ നിന്നുള്ള മിഷണറികളെ സന്ദർശിച്ചത് . തുടർന്ന് അവശ്യമരുന്നുകളും വസ്ത്രങ്ങളും അടക്കമുള്ള സഹായം കൈമാറിയതായി വത്തിക്കാൻ അറിയിച്ചുയിട്ടുണ്ട് .

 

Leave a Reply

Your email address will not be published. Required fields are marked *