Your Image Description Your Image Description
എറണാകുളം: സ്ത്രീകള്ക്കും കുട്ടികള്ക്കും എതിരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിന് കുടുംബ(ശീയുടെ ജെന്ഡര് വികസന വിഭാഗം ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പരിപാടിയാണ് സ്‌നേഹിത.
കുടുംബശ്രീ ജെന്ഡര് ഹെല്പ്പ് ഡെസ്‌ക് പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന സ്ത്രീകള്ക്കും കുട്ടികള്ക്കും താത്കാലിക താമസം, ഭക്ഷണം, വസ്ത്രം, കൗണ്സലിംഗ്, വിവിധ ഏജന്സികളുടെ സഹായത്തോടെ നിയമ സഹായം, വൈദ്യ സഹായം മുതലായവ സ്‌നേഹിതയിലൂടെ ലഭ്യമാക്കി വരുന്നു. ലിംഗ പദവി അവബോധ പരിശീലനങ്ങള്, ഉത്തരവാദിത്ത രക്ഷാകര്തൃത്വം, പ്രീമാരിറ്റല്, പോസ്റ്റ് മാരിറ്റല് തുടങ്ങി നിരവധിയായ പരിശീലനങ്ങളുമുണ്ട്.
നിര്ഭയ കേസിന്റെ പശ്ചാത്തലത്തില് 2013 ല് ആരംഭിച്ച സ്‌നേഹിത ആഗസ്റ്റ് 23 ന് 11 വര്ഷം പൂര്ത്തിയാക്കുകയാണ്. സംസ്ഥാനത്ത് ആദ്യമായി സ്‌നേഹിത ആരംഭിച്ചത് എറണാകുളം ജില്ലയിലാണ്. നിലവില് എല്ലാ ജില്ലകളിലും കൂടാതെ അട്ടപ്പാടി സ്‌പെഷ്യല് സ്‌നേഹിതയും പ്രവര്ത്തിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *