Your Image Description Your Image Description

 

കൊച്ചി: ഓണാഘോഷങ്ങളോടനുബന്ധിച്ച് സോണി ഇന്ത്യ എക്സ്ക്ലൂസീവ് ഓണം ഓഫറുകൾ പ്രഖ്യാപിച്ചു. ബ്രാവിയ ടെലിവിഷനുകൾ, പ്രീമിയം സൗണ്ട്ബാറുകൾ, ഏറ്റവും പുതിയ പാർട്ടി സ്പീക്കറുകൾ, പുതിയ ഡിജിറ്റൽ ഇമേജിങ് ഉത്പന്നങ്ങൾ, ഹെഡ്ഫോണുകൾ, ഇയർബഡ്സുകൾ, എന്നിവയിലെല്ലാം ഉപഭോക്താക്കൾക്ക് അവിശ്വസനീയമായ വിലക്കുറവും ആനുകൂല്യങ്ങളും ലഭിക്കും. 2024 സെപ്തംബർ 23 വരെയോ സ്റ്റോക്കുകൾ അവസാനിക്കുന്നത് വരെയോ ആയിരിക്കും ഓണം ഓഫറുകളുടെ കാലാവധി.

തിരഞ്ഞെടുത്ത ഫിനാൻസ് പാർട്ണർമാർ മുഖേന പ്രോസസിങ് ഫീസില്ലാതെ എളുപ്പത്തിലുള്ള ഇഎംഐ, ഫിനാൻസ് സ്കീമുകളും ഉപഭോക്താക്കൾക്ക് ഈ കാലയളവിൽ പ്രയോജനപ്പെടുത്താം. കേരളമൊട്ടാകെ സോണി ഇന്ത്യക്ക് 447ലധികം റീട്ടെയിൽ കൗണ്ടർ സാനിധ്യമുണ്ട്. 200ലധികം സർവീസ് ടെക്നീഷ്യൻമാരും, സ്റ്റാഫ് അംഗങ്ങളും അടങ്ങുന്ന ഒരു പ്രൊഫഷണൽ ടീമിൻറെ പിന്തുണയോടെയാണ് ഈ സർവീസ് നെറ്റ്വർക്ക് പ്രവർത്തിക്കുന്നത്.

തങ്ങളുടെ ഉപഭോക്താക്കൾക്ക് പ്രീമിയം ഉല്പ്പന്നങ്ങളും അത്യാധുനിക സാങ്കേതികവിദ്യയും നല്കുന്നതിന് സോണി ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്ന് സോണി ഇന്ത്യ കൊച്ചി ബ്രാഞ്ച് ഹെഡ് അനീഷ് നായർ പറഞ്ഞു. ഉത്സവ സീസണിന് ഓണത്തോടെ തുടക്കം കുറിക്കുമ്പോൾ പ്രത്യേക പ്രൊമോഷണൽ ഡീലുകളും അനായാസം ലഭിക്കുന്ന സർവീസ് സ്കീമുകളും വാഗ്ദാനം ചെയ്യുന്നതിൽ തങ്ങൾക്ക് ഏറെ സന്തോഷമുണ്ട്. ഈ ഓണം സോണിക്കൊപ്പം ആഘോഷിക്കാനും, തങ്ങളുടെ പ്രത്യേക ഓഫറുകൾ പ്രയോജനപ്പെടുത്താനും എല്ലാവരെയും ക്ഷണിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *