Your Image Description Your Image Description

 

ആഗ്ര: ഉത്തർപ്രദേശിൽ ഓടുന്ന കാറിലിട്ട് എൻജിനീയറിങ് വിദ്യാർഥിനിയെ ബലാത്സംഗംചെയ്തതായി പരാതി. ആഗ്രയിലെ എൻജിനീയറിങ് കോളേജിലെ അവസാനവർഷ വിദ്യാർഥിനിയെയാണ് സീനിയർ വിദ്യാർഥി കാറിലിട്ട് ബലാത്സംഗംചെയ്തത്. പീഡനത്തിന് ശേഷം വിദ്യാർഥിനിയെ ആഗ്ര-ഡൽഹി ഹൈവേയിൽ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു.

ശനിയാഴ്ച രാത്രിയാണ് കോളേജിലെ പൂർവവിദ്യാർഥിയും പെൺകുട്ടിയുടെ സീനിയറുമായിരുന്ന യുവാവ് അതിക്രമം കാട്ടിയത്. കാറിലേക്ക് വലിച്ചുതള്ളിയിട്ടശേഷം കൈകൾ കെട്ടിയിട്ടെന്നും പിന്നാലെ ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പെൺകുട്ടിയുടെ മൊഴി. ഇതിനുശേഷം അർധനഗ്നയായ നിലയിലാണ് തന്നെ റോഡരികിൽ ഉപേക്ഷിച്ചതെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.

പ്രതിയായ യുവാവ് പെൺകുട്ടിയുടെ സീനിയറായി എൻജിനീയറിങ് കോളേജിൽ പഠിച്ചിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്ത് ഇയാൾ പതിവായി ശല്യംചെയ്തിരുന്നതായാണ് വിദ്യാർഥിനിയുടെ മൊഴി. ഇയാളുടെ പ്രണയാഭ്യർഥന നിരസിച്ചതിന്റെ വിരോധത്തിൽ തനിക്കെതിരേ ഇയാൾ വകുപ്പ് മേധാവിക്ക് വ്യാജ പരാതി നൽകിയിരുന്നതായും പെൺകുട്ടി പോലീസിനോട് പറഞ്ഞു. സംഭവത്തിൽ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായും പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്നും ആഗ്ര പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *