Your Image Description Your Image Description

പാരിസ്: ഒളിംപിക്സിൽ ഇന്ത്യയ്ക്കുവേണ്ടി മൂന്നാം മെഡൽ നേടി സ്വപ്നിൽ കുസാലെ. 50 മീറ്റർ റൈഫിൾ 3 പൊസിഷൻസിലാണ് സ്വപ്നിൽ കുസാലെ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയത്. പാരിസിൽ ഇന്ത്യയുടെ ഇതുവരെയുള്ള മെഡലുകളെല്ലാം ഷൂട്ടിങ്ങിൽ നിന്നാണ്. മഹാരാഷ്ട്രയിലെ പുണെ സ്വദേശിയായ സ്വപ്നിൽ സുരേഷ് കുസാലെ 2022 ൽ ഈജിപ്തിലെ കെയ്റോയിൽ നടന്ന ലോക ചാംപ്യൻഷിപ്പിലാണ് ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്. 2022 ലെ ഏഷ്യൻ ഗെയിംസിൽ ടീം ഇനത്തിൽ താരം സ്വർണം നേടിയിരുന്നു.

കഴിഞ്ഞ വർഷം ബാകുവിൽ നടന്ന ലോകകപ്പിൽ മിക്സഡ് ടീം ഇനത്തിൽ സ്വർണവും വ്യക്തിഗത, ടീം ഇനങ്ങളിൽ വെള്ളി മെഡലും നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *