Your Image Description Your Image Description

പാരിസ് ഒളിമ്പിക്സിൽ വമ്പൻ കുതിപ്പോടെ തുടക്കംകുറിച്ച് മലയാളി താരം എച്ച്.എസ് പ്രണോയ്. ​ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ജർമൻ താരം ഫാബിയൻ റോത്തിനെ നേരിട്ടുള്ള ​ഗെയിമുകൾക്ക് പരാജയപ്പെടുത്തി താരം കുതിച്ചുകയറിയത്. 21-18, 21-12 എന്ന സ്‌കോറിനാണ് ടൂർണമെന്റിലെ 13-ാം സീഡായ താരത്തിന്റെ ജയം. സാഹചര്യങ്ങൾ മനജർമസിലാക്കാൻ അല്പം സമയം എടുത്ത ശേഷമാണ് താരം ആക്രമണ ശൈലി പുറത്തെടുത്തത്. ഇതോടെ താരത്തിന് മറുപടി ഉണ്ടായിരുന്നില്ല.

ചിക്കൻ ​ഗുനിയ ബാധിച്ച താരത്തിന്റെ ശാരീരിക ക്ഷമതയിൽ ചില സംശയങ്ങൾ ഉയർന്നിരുന്നു. ഇതിനുള്ള മറുപടികൂടിയാണ് താരം ഇന്ന് കോർട്ടിലെ പ്രകടനത്തിലൂടെ നൽകിയത്. ആദ്യ ​ഗെയിമിൽ വൈഡ് റേഞ്ച് ഷോട്ടുകളിലൂടെ ജർമ്മൻ താരം പ്രണോയിയെ വെല്ലുവിളിച്ചെങ്കിലും തന്റെ നീണ്ട ക്ലാസിക് റാലികളിലൂടെ പ്രണോയ് ഇതിന് പ്രതിരോധം തീർത്തു.

 

Leave a Reply

Your email address will not be published. Required fields are marked *