Your Image Description Your Image Description

ഡല്‍ഹി; ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് യുജി) ചോദ്യപേപ്പറിലെ വിവാദചോദ്യത്തിന്റെ ശരിയുത്തരത്തില്‍ സുപ്രീംകോടതി തീർപ്പുണ്ടാക്കിയതോടെ റാങ്ക്പട്ടികയില്‍ വലിയമാറ്റങ്ങളുണ്ടാകും.

4,20,774 വിദ്യാർഥികള്‍ക്ക് അഞ്ച് മാർക്ക് വീതം നഷ്ടപ്പെടും. പരിഷ്കരിച്ച ഫലം രണ്ടുദിവസത്തിനുള്ളില്‍ പുറത്തുവിടുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. 19–-ാം ചോദ്യത്തിന് ഉത്തരമായി രണ്ട്, നാല് ഓപ്ഷനുകള്‍ എഴുതിയവർക്ക് ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നാല് മാർക്ക് നല്‍കിയിരുന്നു. സുപ്രീംകോടതി നിർദേശത്തില്‍ ചോദ്യം പരിശോധിച്ച ഡല്‍ഹി ഐഐടി നാലാം ഓപ്ഷനാണ് ശരിയെന്ന് റിപ്പോര്ട്ട് നല്കി. രണ്ടാം ഓപ്ഷൻ തെരഞ്ഞെടുത്ത വിദ്യാർഥികള്‍ക്ക് നല്‍കിയ നാല് മാർക്ക് പോകും. തെറ്റ് ഉത്തരത്തിന് നെഗറ്റീവ് മാർക്ക് ആകും.

ഇതോടെ അഞ്ച് മാർക്കിന്റെ കുറവുണ്ടാകും. 720ല്‍ 720 മാർക്കും നേടി ഒന്നാം റാങ്ക് നേടിയ 66 വിദ്യാർഥികളില്‍ 44 പേരും വിവാദചോദ്യത്തിന് ലഭിച്ച ഗ്രേയ്സ്മാർക്കിന്റെ നേട്ടംകിട്ടിയവരാണ്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുടെ അടിസ്ഥാനത്തില്‍ പുനഃപരീക്ഷ നടത്തണമെന്ന ആവശ്യം സുപ്രീംകോടതി കഴിഞ്ഞദിവസം തള്ളി.

Leave a Reply

Your email address will not be published. Required fields are marked *