Your Image Description Your Image Description

കൊല്ലം:  കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ ശേഷം ചെളിയിൽ താഴ്ത്തി. കൊല്ലം കണ്ണനല്ലൂരിലാണ് സംഭവം.

പശ്ചിമ ബംഗാൾ സ്വദേശി അൽത്താഫ് മിയനെയാണ് കൊലപ്പെടുത്തിയത്. ചീട്ടുകളിയുടെ പണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് അതിക്രമത്തിൽ കലാശിച്ചത്.

പശ്ചിമ ബംഗാൾ സ്വദേശികളായ അൻവർ മുഹമ്മദ്, ബികാസ് സെൻ എന്നിവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *