Your Image Description Your Image Description

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ ഡ്രോൺ പറത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. കലോത്സവ സംഘാടനത്തിന്‍റെ അവസാന ഒരുക്കം പൂർത്തിയായിവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 60,000 ചതുരശ്ര അടി വിസ്തീർണമുള്ള പന്തലാണ് പ്രധാനവേദിയായ ആശ്രാമം മൈതാനത്ത് ഒരുങ്ങുന്നത്. 12,000 പേർക്ക് ഇരിക്കാവുന്നതാണ് പന്തൽ. പ്രോഗ്രാം കമ്മിറ്റി ഓഫിസ് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

കൃത്യസമയത്തുതന്നെ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന സ്വഭാവത്തിലാണ് മത്സരങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.

 

കലോത്സവം പൂർണമായും മാലിന്യമുക്തമായി നടത്തുന്നതിന് മുന്നോടിയായുള്ള ക്ലീൻ ഡ്രൈവും ഹരിത വിളംബര ജാഥയും കൊല്ലത്ത് നടന്നു. 1500 വളന്‍റിയർമാരും സ്കൂൾ വിദ്യാർഥികളും പങ്കെടുത്തു

.

 

Leave a Reply

Your email address will not be published. Required fields are marked *