Your Image Description Your Image Description

കീവ്‌ : റഷ്യൻ മിസൈൽ ആക്രമണത്തിൽ ഉക്രയിനിലെ പലയിടങ്ങളിലായി 31 പേർ കൊല്ലപ്പെട്ടു. റഷ്യ വിക്ഷേപിച്ച നാൽപ്പതിലധികം മിസൈലുകളേറ്റ്‌ കീവിലെ കുട്ടികൾ ഉൾപ്പെടുന്ന ആശുപത്രിയടക്കമുള്ള കെട്ടിടങ്ങൾ തകർന്നു.അപകടത്തിൽ 125 പേർക്ക്‌ പരിക്കേറ്റു. അതേസമയം ഹോസ്‌പിറ്റലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അനേകം പേർ കുടുങ്ങിയിട്ടുണ്ടെന്നും ഇവിടെ എത്ര പേർ കൊല്ലപ്പെട്ടു എന്നതും  ഇതുവരെ വ്യക്തമല്ലെന്ന്‌ വ്ലാദിമിർ സെലൻസ്കി അറിയിച്ചു. ഏഴുപേരാണ്‌ കീവിൽ മാത്രം കൊല്ലപ്പെട്ടത്‌. റഷ്യ നടത്തിയ തുടർച്ചയായ ആക്രമണത്തിൽ സെലൻസ്കിയുടെ ജന്മനാടായ ക്രൈവി റിഹിൽ 10 പേർ കൊല്ലപ്പെട്ടു.

അതിനിടെ ഉക്രയ്‌നെയും റഷ്യയെയും സന്ധിസംഭാഷണങ്ങൾക്ക്‌ സന്നദ്ധരാക്കാൻ ലോകരാജ്യങ്ങൾ ഇടപെടണമെന്ന്‌ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്‌ അറിയിച്ചു. ഹംഗറി പ്രധാനമന്ത്രി വിക്‌ടർ ഓർബാനുമായുള്ള കൂടിക്കാഴ്‌ച്ചക്കിടെ യുദ്ധത്തിന്റെ ഗതി നിർണയിക്കുന്നതിൽ ചൈനയടക്കമുള്ള ലോകശക്തികളുടെ പങ്ക്‌ ഷീ വ്യക്തമാക്കിയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *