Your Image Description Your Image Description

കുവൈത്ത് സിറ്റി :  60 വയസിനു മുകളിലുള്ളവർക്ക് പെർമിറ്റ് ഫീസ് ഏർപ്പെടുത്താൻ കുവൈത്ത്‌ സർക്കാർ ഒരുങ്ങി . ഇങ്ങനെ ഒരു നടപടി ആവിഷ്കരിച്ചത് തൊഴിൽ വിപണി ക്രമീകരിക്കുന്നതിന്റെയും സ്വദേശി വൽക്കരണപദ്ധതി നടപ്പിലാക്കുന്നതിന്റെയും ഭാഗമായാണിട്ടാണ് .  60 വയസ്‌ കഴിഞ്ഞ അവിദഗ്ദ തൊഴിലാളികൾക്ക്  തൊഴിൽ അനുമതി രേഖ പുതുക്കുന്നതിന് സ്വകാര്യ ആശുപത്രിയിൽ നിന്നോ ആരോഗ്യ ഇൻഷുറൻസ് പോളിസിക്കു പുറമേ തൊഴിലാളികൾക്ക് പെർമിറ്റും ആവശ്യമാണ്‌. പെർമിറ്റിനായി  250 ദിനാർ നൽകണം.

കുവൈത്തിൽ പ്രവാസികൾക്ക് രണ്ടു വർഷം മുൻപ് വരെ തൊഴിൽ വിസ അനുവദിക്കുന്നതിന് പ്രായപരിധി ഉണ്ടായിരുന്നില്ല. എന്നാൽ ഈ ഒരു നടപടി  ചെറുകിട, ഇടത്തരം സംരംഭങ്ങളെയാണ്‌ കൂടുതൽ  പ്രതിസന്ധിയിലാക്കുവാൻ പോകുന്നത് .അതുകൊണ്ട് അധികൃതര്‍ ഇത്തരമൊരു സാഹചര്യത്തിൽ 60ന് മുകളില്‍ പ്രായമുള്ള ജീവനക്കാരുടെപെർമിറ്റ് ഫീസിന്റെ കാര്യത്തില്‍ പുനഃപ്പരിശോധന നടത്താന്‍ തയ്യാറാകുമെന്ന പ്രതീക്ഷയാണ് പ്രവാസികൾക്ക് ഉള്ളത് .

Leave a Reply

Your email address will not be published. Required fields are marked *