Your Image Description Your Image Description

മൊൺട്രിയാൽ : കിഴക്കൻ കാനഡയിലെ മൗണ്ട്‌ കാഷെൽ അനാഥാലയത്തിൽ ലൈംഗികാതിക്രമത്തിന്‌ ഇരയായ ആൺകുട്ടികൾക്ക്‌ നഷ്ടപരിഹാരത്തുക നൽകുമെന്ന്‌ കത്തോലിക്കാസഭ. കോടതി ഉത്തരവിനെ തുടർന്നാണ്‌ 10.4 കോടി കനേഡിയൻ ഡോളർ നൽകുമെന്ന്‌ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ സഭ പറയുന്നത്‌.

ന്യൂഫൗണ്ട്‌ലാന്റിലെയും ലാബ്രഡോർ പ്രവിശ്യയിലെയും ആൺകുട്ടികളുടെ അനാഥാലയമായ മൗണ്ട്‌ കാഷെലിൽ 2020 ലാണ്‌ ക്രൂരമായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചുള്ള വാർത്തകൾ പുറംലോകo അറിയാൻ ഇടയായത് . 1940ൽ പണികഴിപ്പിച്ച ഈ അനാഥാലയങ്ങളിൽ ആൺകുട്ടികളെ വർഷങ്ങളായി പുരോഹിതൻമാരും പള്ളി അധികാരികളും ചേർന്ന്‌ ലൈംഗികമായി ചൂഷണംചെയ്യുകയായിരുന്നു. ശേഷം ഈ വിഷയം പുറത്തുവന്നതോടെ സെന്റ്‌ ജോൺ അതിരൂപത കുറ്റക്കാരാണെന്ന്‌ കോടതി കണ്ടെത്തുകയായിരുന്നു . പി[പിന്നീട് അതിരൂപതയോട്‌ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു . തങ്ങളുടെ ആസ്തികൾ വിറ്റാണ്‌ നഷ്ടപരിഹാരതുക സഭ സമാഹരിച്ചത്‌.

292 പേരാണ് പീഡനത്തിനിരയായത് അവർക്ക് 55,000 മുതൽ 850,000 കനേഡിയൻ ഡോളർ വരെ നൽകുമെന്ന്‌ വാർത്താ ഏജൻസിയായ എഎഫ്‌പിയുടെ റിപ്പോർട്ട്‌ ചെയ്തിരുന്നു .

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *