Your Image Description Your Image Description

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മസൂദ്‌ പെസെഷ്‌ക്യന് വിജയം. ജൂൺ 28ന് നടന്ന വോട്ടെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് ജയിക്കാൻ വേണ്ട 50 ശതമാനം വോട്ടു പോലും കിട്ടാത്തതിനെ തുടർന്നാണ് ഇന്നലെ വീണ്ടും വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചത് .

ഇറാനിയൻ നടക്കുന്ന തെരഞ്ഞെടുപ്പിൽ നിയമപ്രകാരം സ്ഥാനാർത്ഥിക്ക് 50ശതമാനത്തിൽ കൂടുതൽ വോട്ട് എങ്കിലും ലഭിക്കണം. അല്ലാത്തപക്ഷം ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവർ തമ്മിൽ ഒരാഴ്ചയ്ക്ക് ശേഷം രണ്ടാംവട്ട തെരഞ്ഞെടുപ്പ് ( റൺഓഫ്) നടത്തും. 2005ൽ മാത്രമാണ് ഇതിനുമുൻപ് റൺഓഫ് തെരഞ്ഞെടുപ്പ് നടത്തിയത് .

പ്രസിഡന്റായിരുന്ന ഇബ്രാഹിം റെയ്‌സി ഹെലികോപ്‌ടർ കൊല്ലപ്പെട്ടതിനെ തുടർന്ന് 2025ൽ നടത്തുവാൻ തീരുമാനിച്ച തെരഞ്ഞെടുപ്പാണ് ഇപ്പോൾ നേരത്തേയാക്കിയത്‌. തെരഞ്ഞെടുപ്പിൽ മസൂദ്‌ പെസെഷ്‌ക്യനെ കൂടാതെ തീവ്രയാഥാസ്ഥിതിക നിലപാടുകാരനായ സഈദ്‌ ജലീലി, യാഥാസ്ഥിതികരായ മൊഹമ്മദ്‌ ബാഗേർ ഗലിബാഫ്‌, മൊസ്തഫ പൂർമൊഹമ്മദി, എന്നിവരും മത്സരരംഗത്ത്‌ ഉണ്ടായിരുന്നു . ഇതിൽ എൺപത്‌ പേർ സ്ഥാനാർഥിത്വത്തിന്‌ അപേക്ഷിച്ചിരുന്നെങ്കിലും ആറുപേർക്ക് മാത്രമാണ്‌ നിലവിൽ അംഗീകാരം ലഭിച്ചത്‌.എന്നാൽ ഇതിൽ രണ്ടുപേർ പിന്നീട് പിന്മാറുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *