Your Image Description Your Image Description

ഹിന്ദി ഹൃദയഭൂവിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പാര്‍ട്ടിക്ക് ഏറെ നിരാശയുണ്ടെന്ന് കോണ്‍ഗ്രസ് മുൻഅധ്യക്ഷ സോണിയാ ഗാന്ധി.പാര്‍ട്ടി വലിയവെല്ലുവിളികളെ അഭിമുഖീകരിക്കുകയാണെങ്കിലും മനക്കരുത്തും സഹിഷ്ണുതയും അതെല്ലാം നേരിടാന്‍ പ്രാപ്തമാക്കും. പ്രയാസകരമായ സമയത്ത് പ്രത്യയശാസ്ത്രവും മൂല്യങ്ങളുമാണ് പാര്‍ട്ടിയുടെ വഴികാട്ടിയെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ സോണിയ പറഞ്ഞു.

ഈ സര്‍ക്കാര്‍ ജനാധിപത്യത്തിന്റെ കഴുത്തുഞെരിക്കുകയാണ്. മുമ്പൊരിക്കലും പാര്‍ലമെന്റില്‍ ഇത്രയധികം പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ്‌ ചെയ്തിട്ടില്ല. അതും തികച്ചും ന്യായവും യുക്തവുമായ ആവശ്യം ഉന്നയിച്ചതിന്. ജമ്മു-കശ്മീരുമായി ബന്ധപ്പെട്ട ചില സുപ്രധാന ബില്ലുകള്‍ ഈ സമ്മേളനത്തിൽ പാസാക്കി. ജവാഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലെയുള്ള മഹത്തായ രാജ്യസ്നേഹികളെ അപകീര്‍ത്തിപ്പെടുത്താന്‍ ചരിത്രത്തെ വളച്ചൊടിച്ച് നിരന്തരം പ്രചാരണം നടത്തുന്നു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അതിന് നേതൃത്വംനല്‍കുന്നു. എന്നാലും തങ്ങള്‍ ഭയക്കില്ലെന്നും സത്യം പറയുന്നതില്‍ ഉറച്ചുനില്‍ക്കുമെന്നും സോണിയ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *