Your Image Description Your Image Description

മുംബൈ: സോളാപൂര്‍ നഗരത്തില്‍ രണ്ട് കോടി രൂപ വില വരുന്ന 883 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മെയ് 30ന് പൂനെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് വന്‍ കഞ്ചാവ് വേട്ട നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സോളാപൂര്‍ സ്വദേശിയായ സുധീര്‍ ചവാന്‍ എന്ന 32കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൂനെ കസ്റ്റംസ് അറിയിച്ചു.

‘ഒഡീഷയില്‍ നിന്നാണ് 883 കിലോ കഞ്ചാവ് എത്തിച്ചത്. വന്‍തോതില്‍ കഞ്ചാവ് കടത്തുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സോളാപൂര്‍ നഗരത്തില്‍ കര്‍ശന പരിശോധനകളും നിരീക്ഷണങ്ങളും നടത്തിയിരുന്നു. കോഴി വളവുമായി എത്തിയ ലോറിയില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചാക്കുകള്‍ കണ്ടെത്തിയത്.’ സംഭവത്തില്‍ എന്‍ഡിപിഎസ് നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

‘സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. ഒഡീഷ. ചത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളിലെ വനമേഖലകളിലാണ് പ്രധാനമായും കഞ്ചാവ് കൃഷി നടത്തുന്നത്. ഇതില്‍ ഭൂരിഭാഗവും നക്‌സല്‍ ബാധിത മേഖലകളാണ്.’ കഞ്ചാവ് എത്തിക്കുന്നവരെയും വിതരണക്കാരെയും പിടികൂടാന്‍ ഊര്‍ജിതശ്രമങ്ങള്‍ തുടരുകയാണെന്നും പൂനെ കസ്റ്റംസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *