Your Image Description Your Image Description

 

 

‌കൽപ്പറ്റ: മേപ്പാടി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയെന്ന കേസിൽ മധ്യവയസ്‌കൻ അറസ്റ്റിൽ. കുന്നമംഗലംവയൽ കർപ്പൂർക്കാട് തട്ടിൽവീട്ടിൽ വിൽസൺ എന്ന വിൻസന്റ് (52)നെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്.

കുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മേപ്പാടി സബ് ഇൻസ്പെക്ടർ എം.പി ഷാജി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം. വി ബിഗേഷ്, പ്രശാന്ത് കുമാർ, അരവിന്ദ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

അതേസമയം മലപ്പുറത്ത് എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 45 വർഷം കഠിനതടവും ഏഴു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മലപ്പുറം വടപുറം സ്വദേശി നിഷാദിനെയാണ് നിലമ്പൂർ അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒന്നര വർഷം സാധാരണ തടവും അനുഭവിക്കണം. 2019 ഡിസംബറിൽ നിലമ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി പറഞ്ഞത്. കുട്ടിയെ സ്കൂളിൽ നിന്നും കൊണ്ടുവരുന്നതിനിടെ ഓട്ടോറിക്ഷാ ഡ്രൈവറായ പ്രതി പീഡിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് സാം കെ. ഫ്രാ‍ൻസിസ് ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *