Your Image Description Your Image Description

 

 

ബെം​ഗളൂരു: കോളേജ് വിദ്യാർത്ഥിനിയുടെ ദുരൂഹമരണത്തിൽ പ്രതിയെ കണ്ടെത്തി പൊലീസ്. മനപ്പൂർവമായ കൊലപാതകമല്ലെന്നും സംഭവത്തിന് പിന്നിൽ 15 വയസ്സുകാരനാണെന്നും പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ സുബ്രഹ്മണ്യം പൊലീസ് അറസ്റ്റ് ചെയ്തു. പ്രഭുധ്യ എന്ന ബിരുദ വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ കുട്ടിയെ റിമാൻഡ് ഹോമിലേക്ക് അയച്ചു. പ്രഭുധ്യയെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പൊലീസ് അന്വേഷണത്തിൽ സമീപത്തെ സിസിടിവി ക്യാമറകളിൽ നിന്ന് സൂചനകളൊന്നും ലഭിച്ചില്ല. എന്നാൽ, പ്രഭുധ്യയുടെ വീട്ടിലേക്കുള്ള റോഡിന്റെ അറ്റത്തുള്ള സിസിടിവി ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ പൊലീസിനെ സഹായിച്ചു. ഈ ദൃശ്യങ്ങളിൽ നിന്നാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. കുറ്റാരോപിതനായ ആൺകുട്ടി പ്രഭുധ്യയുടെ സഹോദരൻ്റെ സുഹൃത്തും അവരുടെ വീട്ടിൽ പതിവ് സന്ദർശകനുമായിരുന്നു. കുട്ടി പ്രഭുധ്യയുടെ വാലറ്റിൽ നിന്ന് 2000 രൂപ ഇയാൾ മോഷ്ടിച്ചു. പ്രഭുധ്യ മോഷണം അറിഞ്ഞെങ്കിലും ആ സമയത്ത് അവനെ ചോദ്യം ചെയ്തില്ല.

കളിക്കുന്നതിനിടയിൽ കുട്ടിയടെ കൈയിൽ നിന്ന് സുഹൃത്തിൻ്റെ കണ്ണട പൊട്ടിക്കുകയും അത് ശരിയാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യം വീട്ടിൽ പറയാൻ ഭയന്ന കുട്ടി പ്രഭുധ്യയുടെ പഴ്സിൽ നിന്ന് 2000 രൂപ മോഷ്ടിക്കുകയായിരുന്നു. ഇക്കാര്യം പ്രഭുധ്യ കുട്ടിയോട് ചോദിച്ചു. കുട്ടി വീട്ടിലെത്തി പ്രഭുധ്യയോട് മാപ്പ് പറയുകയും കാല് പിടിക്കുകയും ചെയ്തു. കാല് പിടിക്കുന്നതിനിടെ പ്രഭുധ്യ ബാലൻസ് തെറ്റി വീണ് അബോധാവസ്ഥയിലായി. ഭയന്നുപോയ കുട്ടി തന്റെ മോഷണ വിവരം പുറത്തറിയാതിരിക്കാനായി കൈയും കഴുത്തും മുറിച്ച് വീടിൻ്റെ പിൻവാതിലിലൂടെ രക്ഷപ്പെട്ടു. പ്രഭുധ്യയുടെ ശരീരത്തിലെ കത്തിയുടെ പാടുകൾ ഉള്ളതിനാൽ രണം ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *