Your Image Description Your Image Description

ഡൽഹി: ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിൽ തീപിടിച്ച സംഭവത്തിൽ ആരോഗ്യ സെക്രട്ടറിയോട് ദില്ലി സർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടു . ഈസ്റ്റ് ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ അന്ന് ഏഴ് നവജാത ശിശുക്കൾ വെന്തുമരിച്ചിരുന്നു . ഈ സംഭവത്തിലാണ് ആരോഗ്യ സെക്രട്ടറിയോട് ദില്ലി സർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത് . ഈ അപകടത്തിന് കാരണക്കാരനായ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ദില്ലി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് അറിയിച്ചിരുന്നു . ഇതേസമയം ആശുപത്രിക്ക് എൻഒസി ഇല്ലായിരുന്നുവെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ഈ അപകടം ഉണ്ടാകാൻ കാരണം അശ്രദ്ധമൂലo സംഭവിച്ച മരണങ്ങൾ എന്നാണ് എഫ്ഐആറിൽ വിശദി കരിക്കുന്നത്.സംഭവത്തിൽ പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തിയിരുന്നു . കുട്ടികൾ മരിച്ച സംഭവം ഹൃദയഭേദകമാണെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രതികരണം. പരുക്കേറ്റവർക്ക് സർക്കാർ ചികിത്സയുറപ്പാക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു . വീഴ്ചക്ക് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്നും അരവിന്ദ് കെജ്‌രിവാൾ കൂട്ടിച്ചേർത്തു .

അതേസമയം കുട്ടികളുടെ മരണത്തിന് കാരണം ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണം എന്നും പറയുന്നുണ്ട് . ശനിയാഴ്ച രാത്രി 11.30നായിരുന്നു അപകടം. ആ സമയത്ത് 12 നവജാത ശിശുക്കളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 5 കുട്ടികളെ രക്ഷപെടുത്തിയിരുന്നു .

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *