Your Image Description Your Image Description

തിരുവനന്തപുരം: കെഎസ്‌യു ക്യാമ്പില്‍ പ്രവർത്തകർ തമ്മില്‍ കൂട്ടത്തല്ല് . വാക്ക് തര്‍ക്കവും അഭിപ്രായ വ്യത്യാസവുമാണ് സംഘര്‍ഷത്തിലേക്ക് വഴിവച്ചത് .നെയ്യാര്‍ ഡാമില്‍ നടക്കുന്ന മേഖലാ ക്യാമ്പിൽ വച്ചാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു . രണ്ട് ദിവസമായി നടന്ന ക്യാമ്പിന്റെ സമാപനം ഇന്ന് ഉച്ചയ്ക്കാണ് . അതിനിടയിൽ ശനിയാഴ്ച്ച രാത്രി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു . പിന്നീട് നേതാക്കള്‍ ഇടപെട്ട് ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. അതേസമയം ക്യാമ്പിലേക്ക് കെഎസ്‌യു പ്രവര്‍ത്തകരല്ലാത്തവർ എത്തിയതായി സൂചനയുണ്ട്.

ഇടുക്കിയില്‍ നടന്ന കെഎസ്‌യു നേതൃക്യാമ്പില്‍ വച്ച് കെപിസിസി നേതൃത്വത്തിനും അതോടെപ്പം അധ്യക്ഷനുമെതിരെ വിമര്‍ശനങ്ങള്‍ വന്നിരുന്നു . അതിന്റെ ബാക്കി തുടർച്ചയാണ് ഇന്നലത്തെ സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും പറയുന്നുണ്ട് .

 

Leave a Reply

Your email address will not be published. Required fields are marked *