Your Image Description Your Image Description

ബെംഗളൂരു: കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തിൽ കര്‍ണാടകയിലെ ആള്‍ക്കൂട്ടം പോലീസ് സ്‌റ്റേഷന്‍ കത്തി നശിപ്പിച്ചു. ചൂതുകളി കേസില്‍ പോലീസ് അറസ്റ്റ് ചെയ്‌ത യുവാവ് കസ്റ്റഡിയില്‍ മരിച്ചതിന് പിന്നാലെ രോഷാകുലരായ ആള്‍ക്കൂട്ടം പോലീസ് സ്‌റ്റേഷന്‍ കയറി തീയിട്ട് നശിപ്പിക്കുകയിയിരുന്നു .യുവാവിന്റെ ബന്ധുക്കളും നാട്ടുകാരുമടങ്ങുന്ന സംഘം ശനിയാഴ്ചയാണ് ചന്നഗിരി ടൗണിലെ പോലീസ് സ്‌റ്റേഷൻ നശിപ്പിച്ചത് .ആദിനെ ശനിയാഴ്ച ചൂതുകളിയുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടുകയായിരുന്നു . മരണകാരണമായി പോലീസ് പറയുന്നത് യുവാവിന്റെ ആരോഗ്യസ്ഥിതി മോശമായതു കൊണ്ടാണ് എന്നാണ് . അതേസമയം മരണ വാര്‍ത്ത പരന്നതോടെ ആള്‍ക്കൂട്ടം രോഷാകുലരായി സ്‌റ്റേഷനിലേക്ക് എത്തുകയായിരുന്നു.

തുടർന്ന് ആള്‍ക്കൂട്ടം പോലീസ് സ്‌റ്റേഷന് നേരെ ആദ്യം കല്ലേറ് നടത്തുകയാണുണ്ടായത്. പിന്നീട് പോലീസ് വാഹനങ്ങള്‍ നശിപ്പിക്കുകയും തീവെക്കുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നത് .

യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറുമെന്നും ദേവനഗിരി ദേവനഗിരി എസ്.പി ഉമപ്രശാന്ത് പറഞ്ഞു. സംഭവത്തിന് ശേഷം സ്ഥലത്ത് കൂടുതല്‍ പോലീസ് സംഘത്തെ നിയോഗിച്ചതായും പട്രോളിങ് നടത്തുന്നുണ്ടെന്നും എസ്.പി പറയുന്നുണ്ട് .

മജിസ്‌ട്രേറ്റിന് മുമ്പില്‍ മൃതദേഹം പരിശോധിക്കുമെന്നും പിന്നീട് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയുണ്ടാവുമെന്നുംഎസ്.പി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *