Your Image Description Your Image Description

പൂനെ: പുനെയിൽ പോർഷെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവ ഐടി എൻജിനിയർമാർ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് രണ്ട് പൊലീസുകാരെയും സസ്‌പെൻഷൻ ചെയ്തിട്ടുണ്ട് .കൂടാതെ ഈ സംഭവത്തിൽ ആ സമയത്ത് കൂടെയുണ്ടായിരുന്ന 17കാരന്റെ മുത്തച്ഛനു൦ അറസ്റ്റിലായിട്ടുണ്ട് . യേർവാഡ പൊലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥരായ എസ്ഐയേയും കോൺസ്റ്റബിളിനേയുമാണ് സംഭവത്തിൽ സസ്പെൻഡ് ചെയ്യുകയായിരുന്നു . അപകടo നടന്ന വിവരം കണ്ട്രോൾ റൂമിൽ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർക്കെതിരെ നടപടിയെടുത്തിരിക്കുന്നത് . മെയ് 19ന് പൂനെയിലെ കല്യാണി നഗർ ജംഗ്ഷനിയായിരുന്നു അപകടo നടന്നത് .

പൊലീസ് ഇൻസ്പെക്ടർ രാഹുൽ ജഗ്ഡേൽ, അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ വിശ്വനാഥ് തോഡ്കരി എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത് . അതേസമയം കേസ് യേർവാഡ പൊലീസ് അന്വേഷിക്കുന്ന കേസ് ക്രൈംബ്രാഞ്ചിന് നൽകിയതായും പൊലീസ് പറയുന്നുണ്ട്.

ഹൗസ് ഡ്രൈവറെ നിയമവിരുദ്ധമായി തടവിൽവെച്ചുവെന്നും കൂടാതെ കുറ്റം ഏൽക്കുന്നതിന് ഭീഷണപ്പെടുത്തിയെന്നുമുള്ള കേസിലാണ് മുത്തച്ഛനായ സുരേന്ദ്ര കുമാര്‍ അ​ഗർവാളിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് ചെയ്യുകയായിരുന്നു .

അപകടസമയത്ത് കാറോടിച്ചിരുന്നത് ഡ്രൈവറാണെന്ന് പറഞ്ഞ് ആരോപണവിധേയനായ 17 കാരനും പിതാവും വെള്ളിയാഴ്ച രം​ഗത്തെത്തിയിരുന്നു. എന്നാൽ, പിന്നീട് ഡ്രൈവറുടെ മേൽ കുറ്റം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതായി പുനെ പൊലീസ് വ്യക്തമാക്കി. മധ്യപ്രദേശ് സ്വദേശികളായ രണ്ട് യുവ എൻജിനിയർമാരാണ് 17കാരൻ ഓടിച്ച പോർഷെ കാറിടിച്ച് മരിക്കുകയായിരുന്നു .

 

Leave a Reply

Your email address will not be published. Required fields are marked *