Your Image Description Your Image Description

തിരുവനന്തപുരം: വിളപ്പിൽ ശാല തട്ടിപ്പ് കേസിൽ സ്വർണ്ണത്തിന് പകരം പണയo വെക്കാൻ പിച്ചള നൽകി കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. തിരുവനന്തപുരം വിളപ്പിൽ ശാലയിലാണ് 30 കുടുംബങ്ങളെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത് . സജിലയും കുടുംബവും നാട്ടുകാരിൽ നിന്ന് തട്ടിപ്പ് നടത്തി കൂടുതൽ സ്വർണം വാങ്ങുകയും ചെയ്‌തു എന്നാണ് പരാതി ഉയർന്നിരിക്കുന്നത്. സ്വർണ പാദസരം പണയം വെക്കാൻ കൊടുത്തിട്ട് തിരിച്ച് കിട്ടിയപ്പോൾ പിച്ചളയാണെന്നും പരാതികാരി പറയുന്നത് . അയൽവാസിയോട് സജില ബുദ്ധിമുട്ടുകൾ പറഞ്ഞതാണ് പണയം വെക്കാൻ രണ്ടര പവന്റെ പാദസരം വാങ്ങിയത്. എന്നിട്ട് രണ്ട് ദിവസം കഴിഞ്ഞ് തിരികെ നൽകി. പക്ഷേ കിട്ടിയത് സ്വർണം അല്ല എന്ന് മനസിലായത് പരിശോധിച്ചപ്പോയാണ് തങ്ങൾ തട്ടിപ്പിന് ഇരയായതായി മനസിലായത് . പിന്നീട് ചോദിക്കാൻ ചെന്നപ്പോൾ സ്വർണവുമായി കുടുംബം മുങ്ങി.

സജിലയുംകുടുംബവും പ്രദേശവാസികളുടെ വിശ്വാസം നേടിയെടുത്താണ് തട്ടിപ്പ് നടത്തുന്നത് . അയൽവാസികളെ കൊണ്ട് ഹോസ്പിറ്റൽ അടക്കമുള്ള കാരണങ്ങൾ പറഞ്ഞ് ലോൺ എടുപ്പിച്ചു. പിന്നീട് തിരിച്ചടവ് മുടങ്ങി ബാങ്ക് അധികൃതർ അന്വേഷിക്കാൻ വീട്ടിലേക്ക് വരുമ്പോഴാണ് തട്ടിപ്പ് പുറത്ത് അറിയുന്നത് . അപ്പോഴേക്കും സജിലയും കുടുംബവും അവിടന്ന് കടന്ന് കളയുകയാണ് പതിവ് . സംഭവത്തിൽ പ്രാദേശിക വാസികൾ പൊലീസിന് പരാതി നൽകിയിട്ടുണ്ട് . പോലീസ് അന്വേഷണം ആരംഭിച്ച് വരികയാണ് .

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *