Your Image Description Your Image Description

ആലപ്പുഴ: കായംകുളത്ത് 14 വയസ്സുകാരനെ ക്രൂരമർദിച്ച സംഭവത്തിൽ ബിജെപി നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബിജെപി നേതാവ് ആലമ്പളളി മനോജാണ് പോലീസ് പിടിയിലായത് . ഇയാൾക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്നലെ ജാമ്യത്തിൽ വിട്ടിരുന്നു. ഇയാൾക്കെതിരെ നിസാര വകുപ്പുകൾ ചുമത്തിയാണ് പ്രതിചേർത്തത് എന്ന് ചൂണ്ടിക്കാണിച്ച് ആക്ഷേപമുയരുന്ന സാഹചര്യത്തിലാണ് ഇന്ന് വീണ്ടും അറസ്റ്റ് ചെയ്തത് .

ഷാഫിയും സഹോദരനും കൂടി സൈക്കിളിൽ പോകുമ്പോൾ ആലമ്പള്ളി മനോജ് മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത് . തുടർന്ന് കുട്ടി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കാപ്പിൽ പി എസ് നിവാസിൽ ഷാജിയുടെ മകനാണ് മർദനമേറ്റ ഷാഫി.

Leave a Reply

Your email address will not be published. Required fields are marked *