Your Image Description Your Image Description

മട്ടന്നൂർ : എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിന്റെ 12 സർവീസുകൾ മുടങ്ങിയ സാഹചര്യത്തിൽ രണ്ടായിരത്തോളം പേരുടെ യാത്ര മുടങ്ങി .വെള്ളിയാഴ്ച പുലർച്ചെ 4.25ന് ഷാർജയിലേക്കുള്ള സർവീസ്, 4.35 നുള്ള മസ്കത്ത് സർവീസ്, 5.15 നുള്ള ദമാം 5.15 നുള്ള ദമാം സർവീസ്, 9.20 നുള്ള അബുദാബി സർവീസ്, രാവിലെ 8.15ന് മസ്‌കത്തിൽ നിന്നുള്ള സർവീസ്, വൈകിട്ട് 3.45ന് ദമാമിലേക്കുള്ള സർവീസ്, 6.15നുള്ള റാസൽഖൈമ സർവീസ്, 7.15നുള്ള ദോഹ സർവീസ്, തിരിച്ച് വൈകിട്ട് 6.20ന് അബുദാബിയിൽ നിന്ന് എത്തേണ്ട സർവീസ്, 7ന് റിയാദിൽ നിന്നുള്ള സർവീസ്, ഇന്ന് വെളുപ്പിന്‌ 3 .10 ന് റാസൽഖൈമയിൽ നിന്ന് എത്തേണ്ട സർവീസ് എന്നിവയാണ് മുടങ്ങിയത് .

പണിമുടക്കിനെ തുടർന്ന് 13 സർവീസുകൾ മുടങ്ങുമെന്ന സൂചനയുണ്ട് . 3 ദിവസങ്ങളിലായി കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് മുപ്പതോളം സർവീസുകളാണ് ഇതോടെ മുടങ്ങിയത്. പെട്ടെന്നുണ്ടായ പണിമുടയ്ക്കു കാരണം അയ്യായിരത്തോളം യാത്രക്കാർ പ്രതിസന്ധിയിലാക്കി .ഇതേ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു .കൂടാതെ കിയാലിനും വരുമാന നഷ്ടം ഉണ്ടായി .രണ്ടാം ദിവസം തൊട്ട് വിമാനത്താവളത്തിലേക്ക് വിളിച്ചു അനേഷിച്ചു എത്തിച്ചേരാൻ അറിയിച്ചതിനെ തുടർന്ന് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം കുറഞ്ഞു .

ഇന്നലെ ഉച്ചകഴിഞ്ഞ് ഷാർജ , ദുബായ് എന്നീ സർവീസുകൾ നടത്തി .ഇന്നും സർവീസുകൾ തുടരും .പക്ഷേ മറ്റു സർവീസുകകളുടെ കാര്യത്തിൽ വ്യക്തതയില്ല. ചൊവ്വാഴ്ച മുതൽ സർവീസുകൾ പുനഃ സ്ഥാപിക്കും എന്നാണ് പ്രതീക്ഷ

 

Leave a Reply

Your email address will not be published. Required fields are marked *