Your Image Description Your Image Description

മംഗളുരു: പരീക്ഷക്ക് പോയ മൂന്ന് വിദ്യാർത്ഥിനികൾക്ക് നേരെ മം​ഗളൂരുവിൽ ആസിഡ് ആക്രമണം. തിങ്കളാഴ്ച രാവിലെയാണ് ആസിഡ് ആക്രമണം നടന്നത്. രണ്ടാം പിയുസിയിൽ പഠിക്കുന്ന അലീന സിബി, അർച്ചന, അമൃത എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ മലയാളി യുവാവ് അറസ്റ്റിലായി.

നിലമ്പൂർ സ്വദേശിയും എംബിഎ വിദ്യാർത്ഥിയുമായ അഭിയെയാണ് (23) കഡാബ പൊലീസ് അറസ്റ്റ് ചെയ്തത്. മാസ്കും തൊപ്പിയും ധരിച്ചെത്തിയാണ് പ്രതി ആക്രമണം നടത്തിയത്. മലയാളിയായ പെൺകുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റതായും തൊട്ടടുത്തിരുന്ന മറ്റ് രണ്ട് വിദ്യാർഥികൾക്ക് നിസാരമായ പൊള്ളലേറ്റതായും ദക്ഷിണ കന്നഡ എസ്പി സിബി ഋശ്യന്ത് പറഞ്ഞു.

പെൺകുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്ക് മാറ്റും. പ്രേമനൈരാശ്യത്തെ തുടർന്നാണ് യുവാവ് ഈ ക്രൂരകൃത്യത്തിന് മുതിർന്നതെന്നാണ് പൊലീസ് ആക്രമണത്തേക്കുറിച്ച് വ്യക്തമാക്കുന്നത്. സ്കൂൾ വരാന്തയിൽ വച്ചാണ് ഇയാൾ പെൺകുട്ടികളെ ആക്രമിച്ചത്. വിദ്യാർത്ഥിനികളിൽ ഒരാളെയാണ് പ്രതി ലക്ഷ്യം വച്ചിരുന്നത്. കൃത്യത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച അഭിയെ കോളേജിലെ മറ്റ് വിദ്യാർത്ഥികളും അധികൃതരും തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *