Your Image Description Your Image Description

എറണാകുളം: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും സ്വർണം കടത്താൻ ശ്രമം നടത്തിയ 3 പേർ പിടിയിൽ. ദുബായിൽ നിന്നും വന്ന പട്ടാമ്പി സ്വദേശി മിഥുൻ, അബുദാബിയിൽ നിന്നും വന്ന കാസർകോഡ് സ്വദേശിനിയായ ഫാത്തിമ, ഷാർജയിൽ നിന്നും വന്ന മലപ്പുറം സ്വദേശിയുമാണ് പിടിയിലായത്.
797 ഗ്രാം സ്വർണമാണ് മിഥുനിൽ നിന്നും പിടിച്ചെടുത്തത്. ഗുളികകളുടെ രൂപത്തിലാക്കി സ്വർണം ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഫാത്തിമയിൽ നിന്നും 272 ഗ്രാം സ്വർണവും, മലപ്പുറം സ്വദേശിയിൽ നിന്നും 1182 ഗ്രാം സ്വർണവും കസ്റ്റംസ് പിടിച്ചെടുത്തു. നാല് ഗുളികകളുടെ രൂപത്തിലാക്കി സ്വർണം ശരീരത്തിലൊളിപ്പിച്ച നിലയിലായിരുന്നു. കൂടാതെ ഇയാളുടെ പക്കൽ നിന്നും സ്വർണ ചെയിനും വളയും കണ്ടെടുത്തെന്നും കസ്റ്റംസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *