Your Image Description Your Image Description

ബെംഗളുരു: കുന്ദഹള്ളിയിലുള്ള രാമശ്വരം കഫേയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യം പുറത്ത്. ബാ​ഗുമായി വരുന്ന ഇയാൾ കഫേയുടെ പരിസരത്ത് നിൽക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തൊപ്പി ധരിച്ച, കണ്ണട വെച്ച ആളുടെ ദൃശ്യമാണ് പുറത്തുവന്നത്. ദൃശ്യങ്ങളിൽ ഉള്ളയാൾക്ക് 30 വയസ്സോളം പ്രായം തോന്നിക്കും. ഇയാൾ സ്ഫോടനം നടന്ന ഹോട്ടലിന് സമീപത്തെ ബസ് സ്റ്റോപ്പിൽ നിന്ന് ബസ്സിറങ്ങി നടന്നു വരുന്ന ദൃശ്യവും ലഭിച്ചു. ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ നഗരമെമ്പാടും അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

കൈയ്യിലുണ്ടായിരുന്ന ബാ​ഗ് കഫേയുടെ ഉള്ളിൽവെച്ച ശേഷം സ്ഫോടനം നടക്കുന്നതിന് മുമ്പ് ഇയാൾ ഇവിടുന്ന് പോയെന്നാണ് പോലീസ് പറയുന്നത്. ഇയാൾക്കൊപ്പം കണ്ട മറ്റൊരാളായ ചോദ്യംചെയ്തുവരികയാണ്. തൊപ്പി വച്ച് മുഖം മറയ്ക്കാൻ ശ്രമിച്ചുകൊണ്ടാണ് ഇയാൾ കടയിലേക്ക് കയറിയത്. ശേഷം ബില്ലിങ് കൗണ്ടറിൽ നിന്ന് ഭക്ഷണത്തിന്റെ ബില്ല് വാങ്ങിയ ശേഷം കൂപ്പണുമായി ഭക്ഷണം ലഭിക്കുന്ന കൗണ്ടറിലേക്ക് പോകുന്ന ഇയാൾ ഭക്ഷണം കഴിക്കാതെ മേശപ്പുറത്ത് വെച്ച ശേഷം കൈ കഴുകുന്ന ഭാഗത്ത് പോയി ബാഗ് ഉപേക്ഷിച്ച ശേഷം തിരികെ മടങ്ങിപ്പോവുകയായിരുന്നു. ഇതിന് ശേഷം കുറച്ച് കഴിഞ്ഞാണ് ഹോട്ടലിൽ സ്ഫോടനം നടന്നത്.

സ്‌ഫോടനത്തില്‍ സീലിങ്ങ് വരെ താഴോട്ട് പൊളിഞ്ഞുവീണിട്ടുണ്ട്. അല്‍പസമയത്തിന് ശേഷം പൊടിപടലങ്ങള്‍ക്കും പുകയ്ക്കും ഇടയിലൂടെ ചില ആളുകള്‍ ഓടുന്നതും ആരെയോ തിരയുന്നതുമെല്ലാം ഇതേ ദൃശ്യങ്ങളില്‍ കാണാം. കഫേയുടെ ഓപ്പണ്‍ കിച്ചനിലുള്ള സിസിടിവിയിലേതാണ് രണ്ടാമത്തെ ദൃശ്യങ്ങള്‍. കഫേയില്‍ കാത്തുനില്‍ക്കുന്നവരും ജീവനക്കാരും സ്‌ഫോടനം ഉണ്ടാകുമ്പോള്‍ ചിതറിയോടുന്നതാണ് ഇതില്‍ കാണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *