Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: സ​മ​രാ​ഗ്നി വേ​ദി​യി​ൽ ദേ​ശീ​യ​ഗാ​നം തെ​റ്റി​ച്ചു ചൊ​ല്ലി​യ സം​ഭ​വ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് പാ​ലോ​ട് ര​വി​ക്കെ​തി​രേ പോ​ലീ​സി​ൽ പ​രാ​തി. ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്‍റ് ആര്‍എസ് രാജീവാണ് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി കൈമാറിയത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ സ​മ​രാ​ഗ്നി സ​മാ​പ​ന വേ​ദി​യി​ലാ​ണ് പാ​ലോ​ട് ര​വി ദേ​ശീ​യ​ഗാ​നം തെ​റ്റി​ച്ചു​ചൊ​ല്ലി​യ​ത്. ഉ​ട​ൻ ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ ഇ​ട​പെ​ട്ട് പാ​ലോ​ട് ര​വി​യെ പി​ന്തി​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പാടല്ലേ,സിഡി ഇടാം എന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്.പിന്നാലെ ആലിപ്പറ്റ ജമീല ദേശീയ​ഗാനം തിരുത്തി പാടുകയും ചെയ്തു. തിരുവനന്തപുരത്ത് ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് നടന്ന സമാപന പൊതുസമ്മേളനത്തിലായിരുന്നു സംഭവം.സംഭവത്തിന്‍റെ വീഡിയോ വ്യാപകമായി സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാലോട് രവിക്കെതിരെ പരാതിയുമായി ബിജെപി നേതാവ് പൊലീസിനെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *