Your Image Description Your Image Description

ഉപയോഗശൂന്യമായിക്കിടക്കുന്ന ഭൂമിയില്‍ പണമടച്ച് വൃക്ഷം നട്ടുവളര്‍ത്തുന്നവര്‍ക്ക് ഗ്രീന്‍ ക്രെഡിറ്റ് നല്‍കാനുള്ള നടപടിക്രമങ്ങള്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനംചെയ്തു. ഈ ഗ്രീൻ ക്രെഡിറ്റ്, വനഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ നിർബന്ധമായും നടത്തേണ്ട വനവത്‌കരണത്തിനുപകരമായി ഉപയോഗിക്കാം.

ഇത്തരം ഭൂമികളില്‍ സ്വകാര്യവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വൃക്ഷം നട്ടുവളര്‍ത്താം. വനഭൂമി ഉപയോഗിച്ച്‌ പദ്ധതികൾ ആലോചിക്കുന്ന കമ്പനികൾക്ക് വലിയ സാധ്യതയാണ്‌ ഇത് തുറന്നുകൊടുക്കുന്നത്. വനഭൂമി കൈയേറാൻ വ്യക്തികളെയും സ്ഥാപനങ്ങളെയും ഇത് പ്രോത്സാഹിപ്പിക്കുമെന്ന് വിമര്‍ശനങ്ങളുയർന്നു കഴിഞ്ഞു. ഗ്രീന്‍ ക്രെഡിറ്റ് നേടുന്നത് സി.എസ്.ആര്‍. ഭാഗമാക്കുന്നത് അശാസ്ത്രീയവും വനങ്ങള്‍ നിര്‍വഹിക്കുന്ന പാരിസ്ഥിതിക വശങ്ങളെ പൂര്‍ണമായും അവഗണിക്കുന്നതാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *