Your Image Description Your Image Description

ഗുജറാത്ത് കടലതിർത്തിയിൽ 3300 കിലോ മയക്കുമരുന്നുമായിവന്ന ചെറുകപ്പൽ പിടികൂടി. അഞ്ചു വിദേശികളെ അറസ്റ്റുചെയ്തു. അളവിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് കടലിൽനിന്നുള്ള ഏറ്റവുംവലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു. അറസ്റ്റിലായവർ പാകിസ്താനികളോ ഇറാനിയൻ പൗരൻമാരോ ആണെന്ന് കരുതുന്നു.

പോർബന്തറിൽനിന്ന് 60 നോട്ടിക്കൽ മൈൽ അകലെനിന്ന് ചൊവ്വാഴ്ചയാണ് ഇന്ത്യൻ നാവികസേനയും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഗുജറാത്ത് പോലീസും സംയുക്ത നീക്കത്തിൽ മയക്കുമരുന്ന് പിടിച്ചത്. 3110 കിലോ ഹഷീഷ്, 158 കിലോ മെതാംഫെറ്റമിൻ, എന്നിവയാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഹെറോയിനെന്ന് കരുതുന്ന 25 കിലോയുടെ മരുന്നും കണ്ടെത്തി. അന്താരാഷ്ട്ര വിപണിയിൽ 1300 കോടി രൂപ മുതൽ 2000 കോടി രൂപവരെ വിലവരുന്നതാണിതെന്ന് എൻ.സി.ബി. ഡയറക്ടർ ജനറൽ എസ്.എൻ. പ്രധാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *