Your Image Description Your Image Description

 അര്‍ബുദം തിരിച്ചുവരുന്നത് ഫലപ്രദമായി തടയാന്‍ ഗുളിക വികസിപ്പിച്ചെടുത്തതായി ടാറ്റാ മെമ്മോറിയല്‍ സെന്ററിലെ ഗവേഷകര്‍. കീമോതെറാപ്പിയിലൂടെയും വികിരണചികിത്സയിലൂടെയും നശിപ്പിക്കപ്പെടുന്ന അര്‍ബുദകോശങ്ങളില്‍നിന്നുണ്ടാകുന്ന ക്രൊമാറ്റിന്‍ (ക്രോമോസോം വേര്‍പിരിഞ്ഞുണ്ടാകുന്ന കണിക) രക്തത്തിലൂടെ സഞ്ചരിച്ച് ആരോഗ്യമുള്ള കോശങ്ങളിലെത്തി വീണ്ടും അര്‍ബുദം പടര്‍ത്തുന്നുവെന്ന് പഠനത്തിലൂടെ കണ്ടെത്തിയിരുന്നു. ടാറ്റാ മെമ്മോറിയല്‍ സെന്ററിനു കീഴിലുള്ള ആക്‌ട്രക്കിലെ (അഡ്വാന്‍സ്ഡ് കാന്‍സര്‍ ട്രീറ്റ്‌മെന്റ് റിസര്‍ച്ച് ആൻഡ് എജുക്കേഷന്‍) പ്രൊഫ. ഇന്ദ്രനീല്‍ മിത്രയുടെ നേതൃത്വത്തിലുള്ള ഗവേഷണസംഘമാണ് ഇതു കണ്ടെത്തിയത്. തുടർന്നാണ് കീമോതെറാപ്പിയിലൂടെയും വികിരണചികിത്സയിലൂടെയും അര്‍ബുദം ഭേദമായവരില്‍ രോഗം വീണ്ടും വരുന്നത് തടയാനുള്ള ഔഷധം ഗവേഷകര്‍ വികസിപ്പിച്ചത്.

നശിപ്പിക്കപ്പെടുന്ന അര്‍ബുദകോശങ്ങള്‍ പുറത്തുവിടുന്ന ക്രൊമാറ്റിന്‍ ഘടകം പുതിയ കോശങ്ങളിലേക്ക് രോഗം പടരാന്‍ കാരണമാകുന്നുവെന്ന നിഗമനത്തിലെത്തിയതോടെയാണ് ഗവേഷകര്‍ ക്രൊമാറ്റിന്‍ ഘടകങ്ങളെ നശിപ്പിക്കാനുള്ള മരുന്നിനായുള്ള ശ്രമമാരംഭിച്ചത്. പത്തുവര്‍ഷത്തെ ശ്രമത്തിനൊടുവിലാണ് റസ്‌വിരാട്രോള്‍, കോപ്പര്‍ (R+Cu) എന്നീ ഘടകങ്ങള്‍ അടങ്ങിയ പ്രോ ഓക്‌സിഡന്റ് ഗുളിക വികസിപ്പിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *