Your Image Description Your Image Description

 പശ്ചിമബംഗാളിലെ സന്ദേശ്ഖലിയിൽ ഒളിവിൽക്കഴിയുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ശൈഖിനെ അറസ്റ്റ്ചെയ്യാൻ സംസ്ഥാന പോലീസിനുപുറമേ ഇ.ഡി.ക്കും സി.ബി.ഐ.ക്കും അധികാരമുണ്ടെന്ന് കൽക്കട്ട ഹൈക്കോടതി വ്യക്തമാക്കി. വിശദീകരണംതേടി സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ഷാജഹാൻ ബുധനാഴ്ച പുലർച്ചെമുതൽ സംസ്ഥാന പോലീസിന്റെ സംരക്ഷണ വലയത്തിലാണെന്ന് പ്രതിപക്ഷനേതാവ് ശുഭേന്ദു അധികാരി ആരോപിച്ചു. അറസ്റ്റിലാവുന്ന ഉടനെ ആശുപത്രിയിലേക്ക് മാറ്റാനും പഞ്ചനക്ഷത്ര സൗകര്യങ്ങൾ നൽകാനും ഏർപ്പാടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *