Your Image Description Your Image Description

ഫ്രാൻസിൽ ആയിരം കോടി യൂറോയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ അമീർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ഫ്രാൻസ് സന്ദർശന വേളയിലാണ് പ്രഖ്യാപനം. ഒരു ലക്ഷം കോടിയിലേറെ ഇന്ത്യന്‍ രൂപ നിക്ഷേപിക്കാനാണ് ഫ്രാന്‍സും ഖത്തറും തമ്മില്‍ ധാരണയിലെത്തിയത്. 2024 മുതൽ 2030 വരെയുള്ള കാലയളവിലേക്കാണ് ഇത്രയും തുക നിക്ഷേപിക്കുക. എനർജി ട്രാൻസിഷൻ, സെമി കണ്ടക്ടർ, എയ്‌റോസ്‌പേസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ, ആരോഗ്യം, ഹോസ്പിറ്റാലിറ്റി, സാംസ്‌കാരിക മേഖലകളിലാണ് നിക്ഷേപം നടത്തുക.

അതേസമയം, ഗസ്സയിൽ വെടിനിർത്തൽ ഉൾപ്പെടെയുള്ള വിഷയങ്ങളും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള അമീറിന്റെ കൂടിക്കാഴ്ചയിൽ ചർച്ചയായി. ഖത്തർ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ഊർജ സഹമന്ത്രി തുടങ്ങിയ ഉന്നതതല സംഘവും അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയെ അനുഗമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *