Your Image Description Your Image Description

ആരോഗ്യകരമായ ഒരു ജീവിതം നയിക്കുക എന്നതാണ് എല്ലാവരുടെയും ഒരു ആഗ്രഹം. ശരീരത്തിന്‍റെ മാത്രമല്ല, മനസ്സിന്‍റെ ആരോഗ്യവും പ്രധാനമാണ്. ജീവിതത്തിരക്കിനിടയില്‍ പലപ്പോഴും ആരോഗ്യസംരക്ഷണത്തില്‍ പലരും ശ്രദ്ധിക്കാതെ പോകുന്നുണ്ട്.

ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയും ഭക്ഷണകാര്യത്തില്‍ ശ്രദ്ധ നല്‍കിയും ആരോഗ്യം സംരക്ഷിക്കാവുന്നതേയുള്ളൂ. അത്തരത്തില്‍ ആരോഗ്യകരമായ ജീവിതത്തിന് ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ യോഗയോ മെ‌ഡിറ്റേഷനോ ചെയ്യുന്നത് ശീലമാക്കുക. ഇത് ചിട്ടയായൊരു ജീവചര്യ പ്രായോഗികമാക്കാൻ കഴിയും. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത് ഏറെ ഗുണം ചെയ്യും.
രണ്ട്…

നല്ല ആരോഗ്യത്തിന് ആരോഗ്യകരമായ ഭക്ഷണരീതി തിരഞ്ഞെടുക്കുകയാണ് ഏറ്റവും പ്രധാനം. പഴങ്ങളും പച്ചക്കറികളും പയര്‍വര്‍ഗങ്ങളും ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. രോഗ പ്രതിരോധശേഷി കൂട്ടാനും ഇത് സഹായിക്കും.

മൂന്ന്…

ജങ്ക് ഫുഡ് പരമാവധി ഒഴിവാക്കുക. അതുപോലെ തന്നെ, പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തുക. പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ കലോറി കൂട്ടുകയും അത് ആരോഗ്യത്തിനെ മോശമായി ബാധിക്കുകയും ചെയ്യും. പ്രമേഹത്തിനും അമിതവണ്ണത്തിനും അത് വഴിയൊരുക്കും. അതിനാല്‍ പഞ്ചസാര അടങ്ങിയ ഭക്ഷണം അധികം കഴിക്കരുത്. അതോടൊപ്പം തന്നെ ജങ്ക് ഫുഡും ഒഴിവാക്കാം. കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇത് ഗുണം ചെയ്യും.

നാല്…

ധാരാളം വെള്ളം കുടിക്കുക. ദിവസവും എട്ട് മുതൽ പത്ത് വരെ ഗ്ലാസ് വെള്ളം കുടിക്കണം.

അഞ്ച്…

വ്യായാമം മുടക്കരുത്. അമിതവണ്ണം നിയന്ത്രിക്കുന്നത് മുതല്‍ ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വരെ വ്യായാമം ഗുണം ചെയ്യും. വ്യായാമം ചെയ്യുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനു കൂടി വഴിയൊരുക്കും.

ആറ്…

പുകവലി, മദ്യപാനം പോലുള്ള ശീലങ്ങളും ഉപേക്ഷിക്കുന്നതാണ് ആരോഗ്യകരമായ ജീവിതത്തിന് നല്ലത്.

ഏഴ്…

ഉറക്കവും ആരോഗ്യവും തമ്മില്‍ ബന്ധമുണ്ട്. ദിവസവും ഏഴു മുതല്‍ എട്ടു മണിക്കൂര്‍ ഉറങ്ങുക. ഇല്ലെങ്കില്‍ അത് ആരോഗ്യത്തെ ബാധിക്കാം.

എട്ട്…

നല്ല കാര്യങ്ങള്‍ ചിന്തിക്കുക, നല്ല സുഹൃത്തുക്കളെ സമ്പാദിക്കുക. കുടുംബത്തിലുള്ളവരുമായി ആരോഗ്യകരമായ ബന്ധം കാത്തുസൂക്ഷിക്കുക.

ഒമ്പത്…

സോഷ്യല്‍ മീഡിയയുടെ ഉപയോഗം അമിതമാകാതെ നോക്കുക.

പത്ത്…

നിങ്ങള്‍ക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്യുക. പാട്ട് കേള്‍ക്കാം, യാത്ര പോകാം, പുസ്തകം വായിക്കാം അങ്ങനെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *