Your Image Description Your Image Description

ഉത്പന്നത്തിന് ഒരിക്കൽ വില കൂടിയാൽ പിന്നീടൊരിക്കലും കുറയാത്ത കാലത്ത് തലമുടിയും താടിയുമൊക്കെ വെട്ടിയൊതുക്കുന്നതിന് വെറും അഞ്ച് ദിർഹം (113 രൂപയോളം) ആയാലോ?. സംഭവം സത്യമാണ്, ദുബായിലെ വിവിധ ഭാഗങ്ങളിലുള്ള, നിലവാരമുള്ള ജെന്റ്സ് സലൂൺ ഗ്രൂപ്പാണ് അഞ്ച് ദിർഹം നിരക്കിൽ തലമുടിയും താടിയും വെട്ടിക്കൊടുക്കുന്നത്. തലയില്‍ ഒായിൽ മസാജിനും ഇതേ നിരക്കാണ്.

എന്നാൽ, ഫേഷ്യലിന് 10 ദിർഹം നൽകണം. ഇതറിയാവുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരും മറ്റു രാജ്യക്കാരുമെല്ലാം ഇൗ കടകളിലെത്തിത്തുടങ്ങിയതോടെ എല്ലായിടത്തും തിരക്കായി. കേരളത്തിൽ ഏതാണ്ടെല്ലാം സ്ഥലങ്ങളിലും ചുരുങ്ങിയത് 200 രൂപ നൽകിയാലേ മുടി വെട്ടാനാകൂ. ഇൗ വേളയിലാണ് ദുബായിൽ ബജറ്റ് ജെന്റ്സ് സലൂൺ വ്യാപകമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *