Your Image Description Your Image Description

ഇന്ത്യൻ നേവിയിൽ ഓഫീസർ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി അപേക്ഷ ക്ഷണിച്ചു. ഷോർട്ട് സർവീസ് കമ്മീഷൻ വിജ്ഞാപനമാണ് പുറത്തുവിട്ടിരിക്കുന്നത്. 254 തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ അവിവാഹിതരായിരിക്കണമെന്ന് നിബന്ധനയിൽ പറയുന്നു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 10-ആണ്.

ജനറൽ സർവീസ്

50 തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിഎ അല്ലെങ്കിൽ ബിടെക് ബിരുദമാണ് യോഗ്യത. 2000 ജനുവരി രണ്ടിനും 2005 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാനാകുക.

പൈലറ്റ്-നേവർ എയർ ഓപ്പറേഷൻസ് ഓഫീസർ-എയർ ട്രാഫിക് കൺട്രോളർ

46 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിഎ-ബിടെക്, പത്ത്, പന്ത്രണ്ട് വിജയം. കൂടാതെ പത്ത്-പന്ത്രണ്ട് ക്ലാസുകളിൽ ഇംഗ്ലീഷിന് 60 ശതമാനംം മാർക്ക് ഉണ്ടായിരിക്കണം.

ലോജിസ്റ്റിക്‌സ്

30 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫസ്റ്റ് ക്ലാസോടെ ഏതെങ്കിലും വിഷയത്തിൽ ബിഎ-ബിടെക് അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെ എംബിഎ-എംസിഎ-എംഎസ്‌സി, അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെ ബിഎസ്‌സി-ബികോം-ഫിനാൻസ്- ലോജിസ്റ്റിക്‌സ്- സപ്ലൈ ചെയിൻ മാനേജ്‌മെന്റ്-മെറ്റീരിയൽ മാനേജ്‌മെന്റ് സ്‌പെഷ്യലൈസേഷനോടെയുള്ള പിജി ഡിപ്ലോമ എന്നിവയുണ്ടായിരിക്കണം,.

നേവൽ ആർമെന്റ് ഇൻസ്‌പെക്ടറേറ്റ് കേഡർ

10 തസ്തികകളിലേക്കുള്ള ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 60 ശതമാനം മാർക്കോടെ ബിഎ-ബിടെക്, പിജി,പത്ത് പന്ത്രണ്ട് ക്ലാസുകളിൽ വിജയം.

Leave a Reply

Your email address will not be published. Required fields are marked *