Your Image Description Your Image Description

ഡൽഹി മൃഗശാല സന്ദർശിക്കുന്നതിനിടെ യുവാവ് ഹൃദയാഘാതത്താൽ മരിച്ചു. വിയോഗവാർത്തയിൽ മനംനൊന്ത് ഭാര്യ താമസിക്കുന്ന കെട്ടിടത്തിന്റെ ഏഴാംനിലയിൽനിന്ന് ചാടി ജീവനൊടുക്കി. മൂന്നുമാസംമുമ്പ് മാത്രം വിവാഹിതരായ ഗാസിയാബാദ് സ്വദേശികളായ അഭിഷേക് അലുവാലിയ (25), അഞ്ജലി (23) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച ഇരുവരും ഡൽഹി മൃഗശാല സന്ദർശിക്കുന്നതിനിടെയാണ് അഭിഷേകിന് നെഞ്ചുവേദനയുണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും അന്നുതന്നെ മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് കണ്ടെത്തി. ദമ്പതിമാരുടെ ഗാസിയാബാദിലെ വസതിയിലേക്ക് മൃതദേഹം എത്തിച്ചപ്പോഴാണ് ഏഴാംനിലയിലെ ബാൽക്കണിയിൽനിന്ന് അഞ്ജലി താഴേക്കുചാടിയത്.

Leave a Reply

Your email address will not be published. Required fields are marked *