Your Image Description Your Image Description

രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരായ പ്രവർത്തനം തുടരുന്നതിനാൽ ജമ്മു-കശ്മീരിൽ ജമാഅത്തെ ഇസ്‌ലാമിയുടെ നിരോധനം അഞ്ചുവർഷത്തേക്കുകൂടി നീട്ടിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തിന്റെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന ആർക്കെതിരേയും കർശനമായ നടപടി വേണ്ടിവരുമെന്ന് ഷാ എക്സിൽ കുറിച്ചു.

‘ഭീകരവാദത്തിനും വിഘടനവാദത്തിനുമെതിരേ സഹിഷ്ണുതയില്ലാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയം പിന്തുടരുന്ന സർക്കാർ ജമാഅത്തെ ഇസ്‌ലാമിയുടെ ജമ്മു-കശ്മീരിലെ നിരോധനം അഞ്ചുവർഷത്തേക്ക് നീട്ടി. രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരായ പ്രവർത്തനം സംഘടന തുടരുന്നതായി കണ്ടെത്തിയിട്ടുണ്ട്’ -ആഭ്യന്തരമന്ത്രി കുറിച്ചു. 2019 ഫെബ്രുവരി 28-നാണ് സംഘടനയെ ആദ്യമായി നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *