Your Image Description Your Image Description

ഡിജിറ്റൽവിവരങ്ങളുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ നീക്കുന്നതിന് ആഭ്യന്തര സെക്രട്ടറിതലത്തിലുള്ള ഉദ്യോഗസ്ഥർക്കു അധികാരം നൽകി കേന്ദ്രം. ഇതിനായി ഐ.ടി. നിയമത്തിന്റെ റൂൾ 23 (1) ഭേദഗതിചെയ്തെന്ന് വ്യക്തമാക്കി കേന്ദ്ര ഇലക്‌ട്രോണിക്സ് ഐ.ടി. മന്ത്രാലയം തിങ്കളാഴ്ച ഗസറ്റ് വിജ്ഞാപനമിറക്കി. ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ അധികാരം വർധിപ്പിക്കുന്നതാണ് ഭേദഗതി.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ 2018-ലെ വിജ്ഞാപനമനുസരിച്ച് ഇന്റലിജൻസ് ബ്യൂറോ, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ്, ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്, സി.ബി.ഐ., എൻ.ഐ.എ., റോ, ഡയറക്ടറേറ്റ് ഓഫ് സിഗ്നൽ ഇന്റലിജൻസ്, ഡൽഹി പോലീസ് കമ്മിഷണർ എന്നിവർക്കാണ് ഡിജിറ്റൽ വിവരങ്ങളുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ നീക്കാൻ അനുവാദമുള്ളത്. ഡിജിറ്റൽവിവരങ്ങളുടെ ഇന്റർസെപ്ഷൻ, ഡീക്രിപ്ഷൻ രേഖകൾ പരമാവധി ആറുമാസംവരെയാണ് സുരക്ഷാ ഏജൻസികൾക്ക് സൂക്ഷിക്കാനാകുക.

Leave a Reply

Your email address will not be published. Required fields are marked *