Your Image Description Your Image Description

പഞ്ചാബ്-ഹരിയാണ അതിര്‍ത്തിയായ ഖനോരിയില്‍ സമരത്തിനിടെ പോലീസിന്റെ കണ്ണീര്‍വാതകപ്രയോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന കര്‍ഷകന്‍ മരിച്ചു.

പട്യാല ജില്ലയിലെ ഗ്രാമത്തില്‍നിന്നുള്ള കര്‍ണൈല്‍ സിങ്ങാണ് (62) മരിച്ചത്. കിസാന്‍ മസ്ദൂര്‍ മോര്‍ച്ച പ്രവര്‍ത്തകനാണ്. കഴിഞ്ഞ 21-ന് ഹരിയാണ പോലീസ് നടപടിക്കിടെ കണ്ണീര്‍വാതകം ശ്വസിച്ച് ആന്തരിക അണുബാധയുണ്ടായി പട്യാലയിലെ ആശുപത്രിയില്‍ കഴിയുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇയാള്‍ക്ക് എട്ടുലക്ഷത്തോളം രൂപ കടമുണ്ടെന്നാണ് കര്‍ഷകനേതാക്കള്‍ പറയുന്നത്. കര്‍ണൈല്‍ സിങ്ങിന്റെ മരണത്തോടെ ഇപ്പോഴത്തെ സമരത്തിനിടെ മരിക്കുന്ന കര്‍ഷകരുടെ എണ്ണം ആറായി.

Leave a Reply

Your email address will not be published. Required fields are marked *