Your Image Description Your Image Description

കീമോതെറാപ്പിയിലൂടെയും വികിരണചികിത്സയിലൂടെയും നശിപ്പിക്കുന്ന അര്‍ബുദകോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന സ്വതന്ത്ര ക്രൊമാറ്റിന്‍ കണികകള്‍ ആരോഗ്യമുള്ള കോശങ്ങളില്‍ അര്‍ബുദം പടര്‍ത്തുന്നുവെന്ന് പഠനറിപ്പോര്‍ട്ട്. ടാറ്റാ മെമ്മോറിയല്‍ സെന്ററിന്റെ കീഴിലുള്ള അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ ട്രീറ്റ്‌മെന്റ്, റിസര്‍ച്ച് ആന്‍ഡ് എജുക്കേഷന്‍ (ആക്ട്രക്) നടത്തിയ ഗവേഷണത്തിലാണ് അര്‍ബുദചികിത്സയില്‍ വഴിത്തിരിവാകുന്ന പുതിയ കണ്ടെത്തല്‍.

സ്തനാര്‍ബുദം ബാധിച്ച കോശങ്ങളെ ചുണ്ടെലികളില്‍ ഗ്രാഫ്റ്റ് ചെയ്ത് നടത്തിയ പരീക്ഷണങ്ങളിലാണ് കീമോവഴിയോ വികിരണചികിത്സ വഴിയോ, ശസ്ത്രക്രിയവഴിയോ നശിപ്പിക്കപ്പെടുന്ന അര്‍ബുദം ബാധിച്ച കോശങ്ങള്‍ ക്രൊമാറ്റിന്‍ കണികകള്‍ ഉത്പാദിപ്പിക്കുന്നുവെന്നും ഇത് ആരോഗ്യമുള്ള കോശങ്ങളിലേക്ക് അര്‍ബുദം വ്യാപിപ്പിക്കുന്നുവെന്നും കണ്ടെത്തിയത്. അര്‍ബുദകോശങ്ങള്‍ ഗ്രാഫ്റ്റ് ചെയ്ത ചുണ്ടെലികളില്‍ കീമോതെറാപ്പിയും വികിരണചികിത്സയും പ്രയോഗിച്ചപ്പോള്‍ കൂടുതല്‍ കോശങ്ങളിലേക്ക് അര്‍ബുദം പടരുന്നതായി കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *