Your Image Description Your Image Description

കുനോ ദേശീയോദ്യാനത്തിനുപുറമേ മധ്യപ്രദേശിലെത്തന്നെ ഗാന്ധിസാഗർ, നൗരദേഹി വന്യജീവി സങ്കേതങ്ങളിലേക്കുകൂടി ചീറ്റകളെ മാറ്റിപ്പാർപ്പിക്കുന്നതിൽ സാധ്യതാപഠനം നടത്താൻ കേന്ദ്ര വനം-വന്യജീവി മന്ത്രാലയം. ആഫ്രിക്കയിലെ നമീബിയയിൽനിന്നുള്ള വിദഗ്ധസംഘം സ്ഥലം സന്ദർശിച്ച് സർവേ നടത്തുമെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് അറിയിച്ചു.

ഇന്ത്യയിലെ ചീറ്റപ്പുലി പ്രോജക്ട് പദ്ധതിപ്രകാരം 10 വനമേഖലയാണ് കേന്ദ്രം തിരഞ്ഞെടുത്തത്. ഇതിൽ കുനോ ഉൾപ്പെടെ മൂന്നെണ്ണം മധ്യപ്രദേശിലാണ്. അഞ്ചുവർഷത്തിനുള്ളിൽ കുനോയെ അന്താരാഷ്ട്ര വിനോദസഞ്ചാരകേന്ദ്രമാക്കുമെന്നും പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥ 1000 കോടി രൂപയായി വളരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

To

Leave a Reply

Your email address will not be published. Required fields are marked *