Your Image Description Your Image Description

2024 ഐപിഎൽ താര ലേലത്തിൽ ‘സ്റ്റാർ’ ആയി മാറിയ സ്റ്റാർക്ക് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് . 24.75 കോടിയുടെ റെക്കോർഡ് തുകയ്ക്കാണ് ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുക ആണിത്.

ഗുജറാത്ത് ടൈറ്റൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ് താരത്തിനായി പോരാടിയത് . ലേലം 20 കോടി കടന്നതോടെ ജിടിക്ക് തലകുനിക്കേണ്ടി വന്നു. 24.75 കോടിക്ക് സ്റ്റാർക്കിനെ കെകെആർ റാഞ്ചി. 2018 ലും കെകെആറിൻ്റെ ഭാഗമായിരുന്നു അദ്ദേഹം.

സ്റ്റാര്‍ക്കിന് ഈ സീസണില്‍ ലഭിച്ചേക്കാവുന്ന പ്രതിഫലത്തിന്റെ കണക്ക് ഒന്ന് നോക്കാം. ലീഗ് ഘട്ടത്തിൽ 14 മത്സരങ്ങൾ കളിച്ചാൽ സ്റ്റാർക്കിന് ഒരു മത്സരത്തിന് ലഭിക്കുക 1,76,78,571 രൂപയാണ്. കെകെആർ പ്ലേഓഫിലേക്കും ഫൈനലിലേക്കും കൂടി യോഗ്യത നേടിയാൽ ആകെ 16 മത്സരങ്ങൾ. അപ്പോൾ സ്റ്റാർക്കിന് ഒരു മത്സരത്തിന് ലഭിക്കുക 1,54,68,750 രൂപ.

Leave a Reply

Your email address will not be published. Required fields are marked *