Your Image Description Your Image Description

ഇന്ത്യൻ പെനിൻസുല ഏഷ്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് തികച്ചും  വേറിട്ട് നിൽക്കുന്നു.  ഇന്ത്യ  പർവതങ്ങളും കടലും കൊണ്ട് അതിർത്തി പങ്കിടുന്നു, ഇത് രാജ്യത്തിന് ഒരു പ്രത്യേക ഭൂമിശാസ്ത്രപരമായ അസ്തിത്വം നൽകുന്നു. ഇന്ത്യയുടേയും ഇവിടുത്തെ  ജനങ്ങളുടെയും പരിണാമ ഘട്ടങ്ങളെ അടിസ്ഥാനമാക്കി രാജ്യചരിത്രത്തെ മൂന്ന് പ്രധാന വിഭാഗങ്ങളായി തരം  തിരിച്ചിരിക്കുന്നു.  ഈ കാലഘട്ടങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള  സംസ്കാരവും ചരിത്രവും നിറഞ്ഞ ആകർഷകമായ സ്ഥലങ്ങളും ഇന്ത്യയിലുണ്ട്.

അതുകൊണ്ടു തന്നെ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന രാജ്യമാണ് ഇന്ത്യ. ഹിമാലയം മുതൽ കന്യാകുമാരിയുടെ തെക്കേ അറ്റം വരെ, രാജ്യം അതിന്റെ  സമ്പന്നമായ സംസ്കാരവും ചരിത്രവും കൊണ്ട് ആകർഷകമായ സ്ഥലങ്ങളാൽ നിറഞ്ഞിരിക്കുന്നു.  യാതൊരു വിനോദ സഞ്ചാരിയുടെയും യാത്രാ ബക്കറ്റ് ലിസ്റ്റിൽ ചേർക്കേണ്ട ഇന്ത്യയിലെ ചില പൈതൃക സ്ഥലങ്ങളാണ് ധോളാവീര, ഫത്തേപൂർ സിക്രി, ഹുമയൂണിൻ്റെ ശവകുടീരം, ഖജുരാഹോ ക്ഷേത്രങ്ങൾ, ഭീംബെത്കയിലെ പാറ ഷെൽട്ടറുകൾ, കാസിരംഗ പാർക്ക്, നന്ദാദേവിയും വാലി ഓഫ് ഫ്ലവേഴ്സ് നാഷണൽ പാർക്കും, അജന്ത, എല്ലോറ ഗുഹകൾ, ഛത്രപതി ശിവജി ടെർമിനസ്, ഗോവയിലെ പള്ളികളും കോൺവെൻ്റുകളും. ഇവ ഓരോന്നിനെയും കുറിച്ച് വിശദമായി അറിയാം.

Leave a Reply

Your email address will not be published. Required fields are marked *