Your Image Description Your Image Description

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ധാന്യമാണ് ഓട്സ്. എല്ലാ പ്രായക്കാർക്കും കഴിക്കാവുന്ന ആരോഗ്യകരമായ ഭക്ഷണമാണ് ഓട്‌സ്. ഗോതമ്പിനുള്ളതിനേക്കാൾ കാത്സ്യം, പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, തയാമിൻ, വിറ്റാമിൻ ഇ എന്നിവ ഓട്‌സിലുണ്ട്. എല്ലിന്റെ വളർച്ചയ്ക്ക് സഹായകരമായ വിറ്റാമിൻ ബിയുടെ കലവറ കൂടിയാണ് ഓട്‌സ്.

ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകളും ലയിക്കുന്ന നാരുകളും ഓട്‌സിൽ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താനും സഹായിക്കുന്നു. ഓട്സ് കൊണ്ട് നിരവധി വിഭവങ്ങൾ നാം തയ്യാറാക്കാറുണ്ടല്ലോ. ഓട്സ് ദോശ, ഓട്സ് പുട്ട എന്നിങ്ങനെ.. ആരോ​ഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഓട്സ് സ്മൂത്തി പരിചയപ്പെട്ടാലോ…

വേണ്ട ചേരുവകൾ…

ഓട്സ് 1/2 കപ്പ്
ആപ്പിൾ 1/2 കപ്പ് (അരിഞ്ഞത്)
ചെറുപഴം 1/2 കപ്പ് (അരിഞ്ഞത്)
4. ഈന്തപ്പഴം 3 എണ്ണം
5. ബദാം 3 എണ്ണം
6. ചൂടു വെള്ളം 1 കപ്പ്
7. ഇളം ചൂടുള്ള പാൽ 1 കപ്പ്

തയ്യാറാക്കുന്ന വിധം…

ആദ്യം ഒരു പാത്രത്തിലേക്ക് ഓട്സ്, അരിഞ്ഞു വച്ചിട്ടുള്ള ആപ്പിൾ , അരിഞ്ഞു വച്ചിട്ടുള്ള ചെറുപഴം, കുരു കളഞ്ഞ ഈന്തപ്പഴം, ബദാം എന്നിവ ചേർക്കുക. ശേഷം ഒരു കപ്പ് നല്ല ചൂടുവെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച് 10 മിനിറ്റ് മാറ്റി വക്കുക. അതിനു ശേഷം ഈ മിശ്രിതത്തെ ഒരു മിക്സി ജാറിലേക്ക് മാറ്റി നന്നായി അരച്ചെടുക്കുക. ശേഷം ഇളം ചൂടുള്ള പാൽ ചേർത്ത് വീണ്ടും കുറച്ച് സമയം കൂടെ അടിച്ചെടുക്കുക. ശേഷം കുടിക്കുക.

Leave a Reply

Your email address will not be published. Required fields are marked *