Your Image Description Your Image Description

ഉ​ത്ത​രാ​ഖ​ണ്ഡ് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച അ​ഞ്ചം​ഗ സ​മി​തി ഏ​ക സി​വി​ൽ കോ​ഡി​നു​ള്ള ക​ര​ട് മു​ഖ്യ​മ​ന്ത്രി പു​ഷ്‍ക​ർ സി​ങ് ധാ​മി​ക്ക് സ​മ​ർ​പ്പി​ച്ചു. മു​ൻ സു​പ്രീം​കോ​ട​തി ജ​ഡ്ജി ര​ഞ്ജ​ന​പ്ര​കാ​ശ് ദേ​ശാ​യി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള സ​മി​തി​യാ​ണ് ക​ര​ട് ത​യാ​റാ​ക്കി​യ​ത്.

2022ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​നം നി​റ​വേ​റ്റു​ന്ന​തി​ലേ​ക്കു​ള്ള മ​റ്റൊ​രു ചു​വ​ടു​വെ​പ്പാ​ണ് ഇ​തെ​ന്ന് ക​ര​ട് റി​പ്പോ​ർ​ട്ട് സ്വീ​ക​രി​ച്ച​​ശേ​ഷം മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ക​ര​ട് ബി​ൽ ച​ർ​ച്ച​ചെ​യ്യാ​ൻ ശ​നി​യാ​ഴ്ച മ​ന്ത്രി​സ​ഭ യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. ക​ര​ട് ബി​ൽ നി​യ​മ​മാ​വു​ക​യാ​ണെ​ങ്കി​ൽ രാ​ജ്യ​ത്ത് ഏ​ക സി​വി​ൽ കോ​ഡ് ന​ട​പ്പാ​ക്കു​ന്ന ആ​ദ്യ സം​സ്ഥാ​ന​മാ​യി ഉ​ത്ത​രാ​ഖ​ണ്ഡ് മാ​റും.

Leave a Reply

Your email address will not be published. Required fields are marked *