Your Image Description Your Image Description

ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണകളുടെ തീരുവയിൽ വരുത്തിയിട്ടുള്ള ഇളവുകൾ 2025 മാർച്ചുവരെ തുടരും. സംസ്കരിക്കാത്ത പാമോയിൽ, സൂര്യകാന്തിയെണ്ണ, സോയ ഓയിൽ എന്നിവയുടെ തീരുവയിളവിന്റെ കാലാവധി 2024 മാർച്ചിൽ അവസാനിക്കാനിരിക്കുകയായിരുന്നു.

പണപ്പെരുപ്പം പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി ആഭ്യന്തരവിപണിയിൽ ഭക്ഷ്യയെണ്ണയുടെ വില കുറയ്ക്കാൻ ലക്ഷ്യമിട്ടായിരുന്നു തീരുവയിളവ് നടപ്പാക്കിയത്. ഇത് ഒരുവർഷംകൂടി തുടരാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ലോകത്തിൽ ഭക്ഷ്യയെണ്ണ ഉപഭോഗത്തിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. സസ്യഎണ്ണ ഇറക്കുമതിയിൽ ഒന്നാംസ്ഥാനവും.

Leave a Reply

Your email address will not be published. Required fields are marked *