Your Image Description Your Image Description

ദുബായിൽ അനധികൃത ഫാമുകളെ നിയന്ത്രിക്കുന്നതിനുള്ള നിയമം പ്രഖ്യാപിച്ചു. പുതിയ നിയമപ്രകാരം സ്വന്തം ഉടസ്ഥതയിലുള്ളതല്ലാത്ത ഭൂമിയിൽ വ്യക്തികൾക്ക്​ ഫാമുകൾ സ്ഥാപിക്കാനോ വേലി കെട്ടാനോ അനുവാദമില്ല. വെള്ളിയാഴ്ച യു.എ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്തൂം ആണ്​ ഫാം നിയന്ത്രണ നിയമം പ്രഖ്യാപിച്ചത്​.

നിയമം ലംഘിച്ചാൽ 1,000 മുതൽ ഒരു ലക്ഷം ദിർഹം വരെയാണ്​ പിഴ. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്​. നിലവിലെ ഗുണഭോക്താക്കളെല്ലാം ഉത്തരവിറങ്ങി മൂന്നു മാസത്തിനുള്ളിൽ പുതിയ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന്​ ഉറപ്പുവരുത്തണം.

ദുബൈ ഒട്ടക റേസിങ്​ ക്ലബിന്‍റെ മേൽനോട്ടത്തിലുള്ള ഒട്ടക കുതിരപ്പന്തയത്തിന്​ സമർപ്പിച്ചിരിക്കുന്ന ഫാമുകൾ, ദുബൈ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ശൈത്യകാല ക്യാമ്പുകൾ അല്ലെങ്കിൽ ദുബൈ ഭരണാധികാരിയുടെ തീരുമാനപ്രകാരം നൽകിയിരിക്കുന്ന മറ്റേതെങ്കിലും വിഭാഗം എന്നിവ ഒഴികെ ദുബൈയിലെ പൗരൻമാർക്ക്​ അനുവദിച്ച ഫാമുകൾക്ക്​ പുതിയ വ്യവസ്ഥകൾ ബാധകമാണ്​.

Leave a Reply

Your email address will not be published. Required fields are marked *