Your Image Description Your Image Description

ഒമാനിൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ട്​ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലി​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള ര​ണ്ടു​പേ​രെ മ​യ​ക്കു​മ​രു​ന്നു​ക​ളും ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളും പ്ര​തി​രോ​ധി​ക്കു​ന്ന ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​നാണ്​ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന്​ 10 കി​ലോ​യി​ല​ധി​കം വ​രു​ന്ന ക്രി​സ്റ്റ​ൽ മെ​ത്ത് പി​ടി​ച്ചെ​ടു​ത്തു.നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യിവ​രു​ക​യാ​ന്നെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

അതേസമയം ബി​നാ​മി വ്യാ​പാ​രം ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ക​മ്പ​നി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ഒ​മാ​നി​ലെ അം​ഗീ​കൃ​ത ബാ​ങ്കു​ക​ളി​ൽ അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങ​ണ​മെ​ന്ന നി​യ​മം അ​ധി​കൃ​ത​ർ ശ​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്നു. ഇ​തു സം​ബ​ന്ധ​മാ​യി നേ​ര​ത്തെ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വു​ക​ൾ പാ​ലി​ക്ക​ണ​മെ​ന്ന് വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

എ​ല്ലാ ക​മ്പ​നി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ഒ​മാ​നി​ലെ അം​ഗീ​കൃ​ത ബാ​ങ്കു​ക​ളി​ൽ അ​ക്കൗ​ണ്ടു​ക​ൾ തു​റ​ക്ക​ണ​മെ​ന്ന് ഒ​മാ​ൻ ചേ​ംബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ആ​ൻ​ഡ്​ ഇ​ന്‍റ​സ്ട്രി അ​ധി​കൃ​ത​രും ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *